ADVERTISEMENT

സ്നേഹവും കാരുണ്യവുമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖമുദ്രകൾ. സ്ഥാനത്തിന്റെ വലുപ്പത്തിനപ്പുറത്ത് മനസ്സിന്റെ വലുപ്പത്തിലാണ് അദ്ദേഹം വിശ്വസിച്ചത്. സാധാരണക്കാർക്കൊപ്പമാണു നിലകൊള്ളേണ്ടതെന്ന ഉറച്ച ബോധ്യമായിരുന്നു ആ ആർദ്രഹൃദയത്തിന്റെ അടിത്തറ. അശരണരിലേക്ക് ആ സ്നേഹം എപ്പോഴും ഒഴുകിക്കൊണ്ടിരുന്നു. അവിസ്മരണീയമായ കരുതലിന്റെ പ്രകാശം അദ്ദേഹത്തെ ആദരിക്കുന്നവരുടെ മനസ്സിൽ എന്നുമുണ്ടാകും.

പരുമല കാൻസർ സെന്റർ അദ്ദേഹം ജീവിതംകൊണ്ടു സ്വീകരിച്ച കാരുണ്യദൗത്യത്തിന്റെ കൂടി സ്മരണ വഹിക്കുന്നുണ്ട്. 

സപ്തതി ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി, കാരുണ്യവാതിൽ തുറന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്വപ്ന പദ്ധതി കൂടിയാണു ‘സ്നേഹസ്പർശം’. നമ്മുടെ കയ്യിലുള്ള 10 രൂപയിൽ ഒരു രൂപ സാധുക്കൾക്കുള്ളതാണെന്ന ക്രിസ്തീയ തത്വമാണു ‘സ്നേഹസ്പർശം’ പദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിച്ചതെന്ന് അതിനു സമാരംഭം കുറിച്ച് അദ്ദേഹം പറഞ്ഞത് എന്റെ ഓർമയിൽ ഇപ്പോഴുമുണ്ട്.

അദ്ദേഹത്തിന്റെ വേർപാട് ഓർത്തഡോക്സ് സഭയ്ക്കൊപ്പം മലയാള മനോരമയ്ക്കും വ്യക്തിപരമായി എനിക്കും വലിയ ശൂന്യതയാണ് ഉണ്ടാക്കുന്നത്. അദ്ദേഹത്തിനു ഹൃദയാഞ്ജലി അർപ്പിക്കട്ടെ. 

English Summary: Mammen Mathew tribute to Catholicos Baselios Marthoma Paulose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com