Activate your premium subscription today
ക്രൈസ്തവവിശ്വാസത്തിന്റെ മഹനീയതയും ദൈവസ്നേഹത്തിന്റെ ആഴവും പഠിപ്പിച്ച, സ്ഥാനത്യാഗത്തിലൂടെ എല്ലാവർക്കും മാതൃകയായ പ്രിയപ്പെട്ട ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് വിശ്വാസിസമൂഹം വിടചൊല്ലി. അറുപതിനായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ കബറടക്ക ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതത്വം നൽകി.
വത്തിക്കാൻ സിറ്റി ∙ മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾക്ക് 220 വർഷത്തിനുശേഷം മറ്റൊരു മാർപാപ്പ നേതൃത്വം നൽകി. സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയ്ക്ക് ഇന്നലെ ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയപ്പോൾ പുതു ചരിത്രം കുറിക്കുകയായിരുന്നു.
റോം ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാരശുശ്രൂഷകൾ പൂർത്തിയായി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയിലെ കുടീരത്തിൽ ഭൗതികദേഹം അടക്കി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ചടങ്ങുകൾക്ക് മുഖ്യകാര്‍മികത്വം
വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് മാർപാപ്പയുടെ സൂക്ഷ്മവും ലളിതവുമായ ചിന്തകളെ ഫ്രാൻസിസ് മാർപാപ്പ പ്രകീർത്തിച്ചു. പോൾ ആറാമൻ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയ 1.3 ലക്ഷം പേരെ അഭിസംബോധന ചെയ്ത മാർപാപ്പ പ്രസംഗത്തിലുടനീളം മുൻഗാമിയുടെ പുണ്യജീവിതത്തെയും പ്രബോധനങ്ങളെയും പരാമർശിച്ചു.
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം.? തമാശയ്ക്കും കാര്യത്തിനും ഈ ചൊല്ല് കാലാകാലങ്ങളായി പലപല അവസരങ്ങളിൽ പലരും ചോദിക്കാറുണ്ട്. എന്നാൽ ജീവചരിത്രം എഴുതുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്നു ചോദ്യം മാറ്റിയാലോ..? അതു കേട്ടു മ്യാവു എന്നൊരു വിസ്മയ ശബ്ദം പുറപ്പെടുവിക്കാൻ വരട്ടെ. അതും വെറും ജീവചരിത്രമല്ല, മാർപാപ്പയുടെ ജീവചരിത്രം എഴുതുന്നിടത്തു തന്നെ പൂച്ചയ്ക്കു കാര്യമുണ്ടായിരുന്നു. ജീവചരിത്രകാരൻ മേശയും കസേരയുമിട്ടു തുരുതുരാ എഴുതുമ്പോൾ ചുമ്മാ വന്നു വാലാട്ടി ഇരിക്കുക അല്ലായിരുന്നു. പൂച്ച. പൂച്ച തന്നെ ജീവചരിത്രം അവതരിപ്പിക്കാൻ ഇടപെട്ടു എന്നു തന്നെ പറയാം– കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതത്തിലെ സംഭവമാണിത്. ഇതു മാത്രമല്ല, ഇങ്ങനെ രസകരമായ അനവധി സംഭവങ്ങളുണ്ടു ശനിയാഴ്ച രാവിലെ 9.34 നു കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതം നിറയെ. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത പാപ്പാ എന്നതു അപൂർവ്വത മാത്രമല്ല, നിരവധി അപൂർവ്വതകളുടെ സംഗമമാണ് ആ ധന്യ ജീവിതം.
വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയ്ക്ക് ആയിരക്കണക്കിനു വിശ്വാസികൾ ആദരമർപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കു മുന്നിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മാർപാപ്പയുടെ ഭൗതികശരീരം ദർശിക്കാൻ നേരത്തേ തന്നെ വിശ്വാസികൾ ക്യൂ നിന്നിരുന്നു.
വത്തിക്കാൻ സിറ്റി∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ 3 ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിൽ പ്രാർഥനകൾക്കു ശേഷം ഇന്നു രാവിലെ ഭൗതികശരീരം ബസിലിക്കയിലേക്കു മാറ്റും.
വത്തിക്കാൻ സിറ്റി ∙ ആറു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുന്നത്. 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണു ബനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷയിലും പ്രതിഫലിക്കുക.
പാലാ ∙ ഭാരതത്തിലെ ആദ്യ വിശുദ്ധയെ സമ്മാനിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇനി ദീപ്തസ്മരണ. അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബനഡിക്ട് പതിനാറാമൻ പാപ്പയുടെ ധന്യസ്മരണയിലാണ് പാലാ രൂപതയും ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടന കേന്ദ്രവും.
ലോകത്തെക്കുറിച്ചു വിശാലവും സുവ്യക്തവുമായ കാഴ്ചപ്പാടുകൾ ചരിത്രത്തിനു സമ്മാനിച്ചാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ യാത്രയാവുന്നത്. ആഗോള കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തുനിന്ന് സ്വമനസ്സാൽ പടിയിറങ്ങിയതടക്കം, അനിതരസാധാരണമായ പല തീരുമാനങ്ങളിലൂടെയും കാലത്തിൽ കയ്യൊപ്പു ചാർത്തിയ ഒരാളുടെ വേർപാടാണിത്.
ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പേരുവിളിച്ചത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. 2008 ഒക്ടോബർ 12നായിരുന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകമെങ്ങുനിന്നുമെത്തിയ മലയാളികളെ സാക്ഷിനിർത്തി അദ്ദേഹം നാമകരണം നടത്തിയത്.
ഭൂമിയിൽ വച്ച് ഇനിയും നമുക്ക് നേരിൽ കാണാൻ കഴിയുമോ എന്നറിയില്ല. ആത്മീയ അടുപ്പവും സ്നേഹവും എന്നും കൂടെയുണ്ടാകും’... സേവന കാലഘട്ടത്തിലും വിരമിച്ച ശേഷവും ബനഡിക്ട് പതിനാറാമനുമായി ഹൃദയബന്ധം കാത്തു സൂക്ഷിച്ചിരുന്ന മാർ ജോസഫ് പൗവത്തിലിനു നവതി ആഘോഷവേളയിൽ ആശംസ നേർന്ന് അദ്ദേഹം അയച്ച കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്.
ജോസഫ് റാറ്റ്സിങ്ങറുടെ കുട്ടിക്കാലത്തു ജർമനിയിൽ സൈനിക സേവനം നിർബന്ധമായിരുന്നു. 14 വയസ്സു തികഞ്ഞപ്പോൾ, ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും അഡോൾഫ് ഹിറ്റ്ലറുടെ സൈന്യത്തിൽ ചേരേണ്ടിവന്നു. ആർക്കു നേരെയും നിറയൊഴിക്കാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് ജോസഫ്
ഒരേസമയം പുരോഗമന വാദിയും കടുത്ത യാഥാസ്ഥിതികനുമായിരുന്നു ബനഡിക്ട് പതിനാറാമൻ. കത്തോലിക്കാ സഭ ആധുനിക കാലത്തു നേരിട്ട പല പ്രതിസന്ധികൾക്കും വിഷമവൃത്തങ്ങൾക്കും മുന്നിൽ കർശനമായ നിലപാടുകളുമായി ശ്രദ്ധേയനാവുകയും ചെയ്തു. മാർപാപ്പയാകും മുൻപ്, സ്വന്തമായി ഡ്രൈവിങ് ലൈസൻസ്
വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് മാർപാപ്പയുടെ ദേഹവിയോഗത്തിൽ ലോകനേതാക്കൾ അനുശോചനം അറിയിച്ചു. സ്ഥാനത്യാഗം ചെയ്ത് വത്തിക്കാനിലെ ആശ്രമത്തിൽ പുണ്യജീവിതം നയിച്ചിരുന്ന ബനഡിക്ട് പാപ്പയുടെ ലാളിത്യവും വിശുദ്ധിയും നേതാക്കൾ അനുസ്മരിച്ചു. ഇതാദ്യമായി ഒരു മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾക്ക്
വിനയം കൊടുമുടിയോളം ഉയരത്തിലെത്തിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ഓർത്തെടുക്കുകയാണു കോട്ടയം ചങ്ങനാശേരി സ്വദേശി ഫാ. ലൂയിസ് തേവലക്കര. വത്തിക്കാനിലെ വിശ്വാസത്തിന്റെ കാര്യാലയത്തിൽ ദൈവശാസ്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുണ്ട് ഫാ. ലൂയിസ്.
1927 ഏപ്രിൽ 16: ജർമനിയിലെ ബവേറി പ്രവിശ്യയിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങർ സീനിയറിന്റെയും മരിയയുടെയും മകനായി ജനനം. 1941: 14 വയസ്സ് തികഞ്ഞപ്പോൾ നിർബന്ധിത സൈനിക സേവനത്തിന് അഡോൾഫ് ഹിറ്റ്ലറുടെ യുവസൈന്യത്തിൽ ചേർന്നെങ്കിലും സജീവമായി പ്രവർത്തിച്ചില്ല.
2005 മുതൽ 2013 വരെയുള്ള രാത്രികളിൽ വത്തിക്കാനിൽ ഏറ്റവും അവസാനം അണഞ്ഞിരുന്നത് മാർപ്പാപ്പയുടെ വായനാമുറിയിലെ വൈദ്യുത വിളക്കാണ്. കത്തോലിക്കാ സഭയുടെ അവസാന വാക്കായിരിക്കുമ്പോഴും, വിജ്ഞാനത്തിന്റെ നാനാവഴികളിലൂടെ സഞ്ചരിക്കുക ബനഡിക്ട് മാർപാപ്പയുടെ ശീലമായിരുന്നു.
വത്തിക്കാൻ സിറ്റി ∙ കഴിഞ്ഞ 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ (95) കാലംചെയ്തു. മാത്തർ എക്ലേസിയേ സന്യാസ ആശ്രമത്തിൽ ഇന്നലെ രാവിലെ 9.34ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.04ന്) ആയിരുന്നു അന്ത്യം.
ആലപ്പുഴ ∙ നഗരത്തിലെ സെന്റ് മേരീസ് സിറിയൻ മലങ്കര കത്തോലിക്കാ പള്ളിയുടെ ചുവരിലെ മാർബിൾ ഫലകത്തിലും ഇടവകക്കാരുടെ ഹൃദയങ്ങളിലും പതിഞ്ഞ പേരാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടേത്. പള്ളി നിർമിക്കാൻ 43 വർഷം മുൻപ് അദ്ദേഹം നൽകിയ സഹായത്തോടുള്ള കടപ്പാട് കനകാക്ഷരങ്ങളായി
വത്തിക്കാൻ∙ കർത്താവിന്റെ മുന്തിരി തോട്ടത്തിലെ എളിയവനായ ജോലിക്കാരൻ എന്നാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായി ചുമതലയേറ്റപ്പോൾ പറഞ്ഞത്. ജീവിതാവസാനം വരെ ആ വാക്കുകൾ പിന്തുടരുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നു. മാർപാപ്പയായി സ്ഥാനം ത്യാഗം ചെയ്തിട്ടും ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്നതിനായിരുന്നു
ന്യൂഡൽഹി∙ പോപ്പ് ബനഡിക്ട് പതിനാറാമന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകനേതാക്കളും. സമൂഹത്തിന് നല്കിയ സേവനങ്ങളുടെ പേരില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. പോപ്പിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന ദശലക്ഷക്കണക്കിന്
വത്തിക്കാൻ സിറ്റി∙ പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം അദ്ദേഹത്തിന്റെ വിരമിക്കല്‍ പോലെ തന്നെ വത്തിക്കാന്റെ ചരിത്രത്തിലെ പല അപൂര്‍വതകളിലേക്കും വഴിതുറക്കുകയാണ്. മാര്‍പാപ്പ കാലംചെയ്താല്‍ സാധാരണ സ്വീകരിക്കുന്ന നടപടിക്രമങ്ങളില്‍ പലതും പോപ് എമരിറ്റസിന്റെ കാര്യത്തില്‍ ഉണ്ടാകില്ല.
വത്തിക്കാൻ സിറ്റി∙ വിശ്വാസത്തെ കൈപിടിച്ചുകൊണ്ട് കടുത്ത നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വിശുദ്ധ അല്‍ഫോന്‍സയെ ഭാരതസഭയ്ക്ക് അനുഗ്രഹിച്ചു നല്‍കിയത് അദ്ദേഹമായിരുന്നു. മാര്‍ ആലഞ്ചേരിയും മാര്‍ ക്ലിമ്മിസും കര്‍ദിനാള്‍മാരായത് ബനഡിക്ട് മാർപാപ്പയുടെ
പതിനാലാം പിറന്നാൾദിനത്തിനു പിന്നാലെയാണ് ഹിറ്റ്ലർ യൂത്തിലേക്ക് ജോസഫ് റാറ്റ്സിങ്ങർ എന്ന ബാലനു വിളി വന്നത്. നാത്സി ജർമനിയിൽ അതു തള്ളിക്കളയാനാവില്ലായിരുന്നു. നിർബന്ധിത സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടപ്പോഴും അവന്റെയുള്ളിൽ തെളിഞ്ഞുകിടന്നത് ദൈവത്തിലേക്കുള്ള വഴിയായിരുന്നു. അതുകൊണ്ട് ആ കൗമാരക്കാരൻ
നിലപാടുകളിൽ കടുപ്പക്കാരനായിരുന്നെങ്കിലും പുതിയ ലോകത്തോടു സംസാരിക്കാൻ എന്നും ഉത്സുകനായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പ. അദ്ദേഹത്തിന്റെ ജീവിത വഴിയിലൂടെ...
വത്തിക്കാൻ സിറ്റി ∙ പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന്