പ്രണബിന്റെ നിലയിൽ മാറ്റമില്ല; എസ്പിബിയുടെ നിലയിൽ പുരോഗതി
![Pranab-Mukherjee Pranab-Mukherjee](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/10/Pranab-Mukherjee.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. ഹൃദയമിടിപ്പ് സാധാരണ നിലയിലാണെങ്കിലും വെന്റിലേറ്ററിൽ നിന്നു മാറ്റിയിട്ടില്ല. തലച്ചോറിൽ രക്തം കട്ടപിടിച്ചതു നീക്കം ചെയ്യാൻ രണ്ടാഴ്ച മുൻപു ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണബ് ഇപ്പോഴും അബോധാവസ്ഥയിലാണ്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സ തേടിയ പ്രണബിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
എസ്പിബിയുടെ നിലയിൽ പുരോഗതി
ചെന്നൈ ∙ കോവിഡ് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അൽപം മെച്ചപ്പെട്ടതായി എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചു. വെന്റിലേറ്റർ സഹായത്തോടെയുള്ള എക്മോ ചികിത്സ തുടരുകയാണ്.