അംബാനി കേസ്: ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ

Mail This Article
മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലും, ആ വാഹനത്തിന്റെ ഉടമ മൻസുക് ഹിരൺ മരിച്ച നിലയിൽ കാണപ്പെട്ട കേസിലും മുംബൈ പൊലീസ് ഇൻസ്പെക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. സുനിൽ മാനെ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. നേരത്തെ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ സച്ചിൻ വാസെ, റിയാസുദീൻ കാസി എന്നിവർ അറസ്റ്റിലായിരുന്നു. ഇവർക്കൊപ്പം ഗൂഡാലോചനയിൽ സുനിൽ മാനെ പങ്കാളിയാണെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.
അതിനിടെ, അംബാനിയുടെ വസതിക്കു സമീപം ഉപേക്ഷിച്ച വാഹനത്തിൽ ഉണ്ടായിരുന്ന ജലറ്റിൻ സ്റ്റിക്കുകൾ സംഘടിപ്പിക്കാൻ സഹായിച്ചത് ഒരു വ്യവസായി ആണെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.
Content Highlights: Ambani case investigation