വേരുപിടിക്കാതെ ദിനകരനും സീമാനും

Mail This Article
ചെന്നൈ ∙ തമിഴ്നാട് ഫലത്തെ സ്വാധീനിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം നിഷ്പ്രഭമായി. ദിനകരൻ കോവിൽപട്ടിയിൽ തോൽക്കുക കൂടി ചെയ്തതോടെ തകർച്ച പൂർണം. അണ്ണാഡിഎംകെ അണികൾക്കിടയിൽ ശശികലയുടെ സ്വാധീനവും ഇതോടെ ചോദ്യചിഹ്നമായി. ദിനകരനുമായി കൈകോർത്ത വിജയകാന്തിന്റെ ഡിഎംഡികെയ്ക്കും ഫലം കടുത്ത നിരാശയാണ്.
പാർട്ടിയുടെ താര സ്ഥാനാർഥി പ്രേമലത വിജയകാന്ത് വിരുദാചലത്തിൽ മൂന്നാം സ്ഥാനത്തായി.തമിഴ് ദേശീയതയുയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട സീമാന്റെ നാം തമിഴർ കക്ഷി 5 ശതമാനത്തോളം വോട്ട് പിടിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. സീമാൻ തിരുവൊട്ടിയൂരിൽ മൂന്നാം സ്ഥാനത്തായി
Content Highlights: Tamil Nadu election result: Dhinakaran lost