സുധാ ചന്ദ്രന്റെ പിതാവ് നടൻ കെ.ഡി. ചന്ദ്രൻ അന്തരിച്ചു

Mail This Article
മുംബൈ ∙നടനും, നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ പിതാവുമായ കെ.ഡി. ചന്ദ്രൻ (85) അന്തരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കിഴക്കോട്ടുമഠം കുടുംബാംഗമായ അദ്ദേഹം മുംബൈയിലെ അമേരിക്കൻ സെന്റർ മുൻ ഉദ്യോഗസ്ഥനാണ്. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കം. മരുമകൻ: രവി ദാങ്.
മുംബൈ നാടക വേദികളിലൂടെ അഭിനയ രംഗത്ത് സജീവമായ ചന്ദ്രൻ പിന്നീട് ഒട്ടേറെ ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു. കോയ് മിൽ ഗയ, പുകാർ, ഹർ ദിൽ ജോ പ്യാർ കരേഗ, ചൈന ഗേറ്റ്, തേരെ മേരെ സപ്നെ, തീസ്‌ര കോൻ എന്നിവയാണു പ്രമുഖ ചിത്രങ്ങൾ. ഇന്ദ്രജാലം, അവൻ അനന്തപത്മനാഭൻ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ഏക മകൾ സുധയെ നൃത്തവേദിയിൽ തിരികെയെത്തിച്ചത് പിതാവ് ചന്ദ്രന്റെ കൂടി നിശ്ചയദാർഢ്യമാണ്.