ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപന ഘട്ടത്തിൽ കേരളത്തിലെ ജയിലുകളിൽ പരോൾ ലഭിച്ച തടവുകാർ രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിച്ചെല്ലണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. തടവുകാർ തിരിച്ചു വരാൻ നിർബന്ധിക്കരുതെന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. 

സ്ഥിതി മെച്ചപ്പെട്ടിരിക്കെ പരോൾ നീട്ടേണ്ടല്ലെന്നു വിലയിരുത്തിയാണ് ജഡ്ജിമാരായ എൽ. നാഗേശ്വർ റാവു, പി.എസ്.നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് കേസ് തീർപ്പാക്കിയത്. കേരളത്തിലെ കോവിഡ് സ്ഥിതി എങ്ങനെയുണ്ടെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ പി.വി.സുരേന്ദ്രനാഥിനോടു ഇന്നലെ കോടതി ചോദിച്ചിരുന്നു. എല്ലാം സാധാരണ നിലയിലായെന്നു മറുപടി നൽകി. 

എന്നാൽ, ഏപ്രിൽ 28നു പോലും 29 കോവിഡ് മരണം റിപ്പോർട്ട് ചെയ്തുവെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ നാഗമുത്തു ചൂണ്ടിക്കാട്ടി. കേസുകൾ കൂടുന്നുവെന്നു മറ്റൊരു ഹർജിക്കാരനു വേണ്ടി സിദ്ധാർഥ് ലൂത്രയും അറിയിച്ചു. 

എല്ലാവരും തിരിച്ചെത്തുന്നതിൽ ആശങ്ക അറിയിച്ച് തടവുകാരുടെ മടക്കം ഘട്ടംഘട്ടമാക്കണമെന്നു ദീപക് പ്രകാശ് വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ടിപി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ.രജീഷ്, കെ.സി.രാമചന്ദ്രൻ ഉൾപ്പെടെ പരോൾ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു.

English Summary: Convicts who got parol during Covid should return to jail, says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com