ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

അഹമ്മദാബാദ് ∙ സ്കൂൾ വിദ്യാർഥിനിയായ മകളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതു ചോദ്യം ചെയ്യാൻ ചെന്ന ബിഎസ്എഫ് സൈനികനെ പ്രതിയുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ 7 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച രാത്രി 10ന് ഗുജറാത്തിലെ ഖേദ ജില്ലയിൽ ആണ് സൈനികനായ മെൽജിഭായ് വഗേല (42) കൊല്ലപ്പെട്ടത്. മകളുടെ ദൃശ്യങ്ങൾ ചഖ്‌ലാസി ഗ്രാമത്തിലെ ദിനേശ് യാദവിന്റെ മകൻ പ്രചരിപ്പിച്ചത് അന്വേഷിക്കാൻ ഭാര്യയും മകനുമായി ചെന്നതായിരുന്നു അദ്ദേഹം. തർക്കം മൂത്തപ്പോൾ ദിനേശ് യാദവും ബന്ധുക്കളും ചേർന്ന് വടിയും ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. തലയ്ക്ക് അടിയേറ്റ വഗേല തൽക്ഷണം മരിച്ചു. മകൻ നവ്ദീപിനും ഭാര്യയ്ക്കും പരുക്കേറ്റു. രാജസ്ഥാനിലെ ബാർമറിലേക്ക് സ്ഥലം മാറ്റം ലഭിച്ച വഗേല അവധി ആഘോഷിക്കാൻ നാട്ടിൽ വന്നത് ഏതാനും ദിവസം മുൻപാണ്.

English Summary: Soldier Lynched In Gujarat For Protesting Against Daughter's Obscene Video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com