ADVERTISEMENT

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) തെറ്റുപറ്റിക്കൂടെന്നില്ലെന്നും അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം പ്രതിയെ അറിയിച്ചിരിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. കള്ളപ്പണക്കേസിൽ എം3എം റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉടമകളുടെ അറസ്റ്റ് റദ്ദാക്കിക്കൊണ്ടാണ് ജഡ്ജിമാരായ എ.എസ്.ബൊപ്പണ്ണ, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന വിധി.

അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം പ്രതികൾക്കു നൽകാത്ത ഇ.ഡിയുടെ സമീപനത്തെ കോടതി അതിരൂക്ഷമായി വിമർശിച്ചു. അറസ്റ്റിനുള്ള കാരണങ്ങൾ ഇ.ഡി. ഉദ്യോഗസ്ഥൻ വെറുതേ വായിക്കുക മാത്രമാണു ചെയ്തത്. ഇതു ഭരണഘടനാ വകുപ്പുകൾക്ക് അനുസൃതമല്ല. സ്വേച്ഛാധിപത്യത്തോട് അടുത്തുനിൽക്കുന്ന പെരുമാറ്റമാണിത്. രാജ്യത്തെ ദുർബലപ്പെടുത്തുന്ന കള്ളപ്പണ ഇടപാടുകൾ തടയുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇ.ഡിക്കുള്ളത്. സുതാര്യതയും മാനദണ്ഡങ്ങളും ഉറപ്പാക്കി ഇ.ഡി. പ്രവർത്തിക്കണമെന്നും കോടതി നിരീക്ഷിച്ചു.

എം3എം ഉടമകളായ പങ്കജ് ബൻസൽ, ബസന്ത് ബൻസൽ എന്നിവരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച കോടതി, ഇരുവരെയും വിട്ടയയ്ക്കാൻ നിർദേശിച്ചു.

English Summary : Supreme Court ordered to give written reason on enforcement arrest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com