തെലങ്കാനയിൽ സിപിഎമ്മിനെ കൂട്ടാൻ വീണ്ടും കോൺഗ്രസ് ശ്രമം

Mail This Article
×
ന്യൂഡൽഹി ∙ തെലങ്കാനയിൽ സഖ്യമില്ലെന്നു വ്യക്തമാക്കി 17 ഇടത്തു തനിച്ചു മത്സരം പ്രഖ്യാപിച്ച സിപിഎമ്മിനെ ഒപ്പം നിർത്താൻ വീണ്ടും കോൺഗ്രസ് ശ്രമം. നാമനിർദേശപത്രിക നൽകാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ, ഒരു സീറ്റും തിരഞ്ഞെടുപ്പിനു ശേഷം ഒരു എംഎൽസി പദവുമാണ് കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ, നേരത്തേ ആവശ്യപ്പെട്ട രണ്ട് സീറ്റുകൾ തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. തങ്ങൾ തനിച്ചു തന്നെ മത്സരിക്കുമെന്ന് പാർട്ടിയുടെ ഉന്നത നേതാവ് മനോരമയോട് പറഞ്ഞു.
English Summary:
Congress attempt for alliance with CPM in Telangana assembly election 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.