ADVERTISEMENT

പട്ന ∙ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ ഉത്തർപ്രദേശും ബിഹാറും കേരളത്തെ മറികടന്നു. കഴിഞ്ഞ വർഷം വരെ മുന്നിലായിരുന്ന കേരളത്തിൽനിന്നു ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമെത്തിയപ്പോൾ കേരളം മൂന്നാം സ്ഥാനത്തായി. 

യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ 6 ജിസിസി രാജ്യങ്ങളിൽ ഈ വർഷം തൊഴിൽ നേടിയ ഇന്ത്യക്കാരെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടിയ ഇന്ത്യക്കാരുടെ സംഖ്യയിൽ ഈ വർഷം 50% വർധനയുമുണ്ടായി. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ തൊഴിലാളികൾ പോകുന്നത്. ഗൾഫിൽ തൊഴിൽ നേടുന്ന വനിതകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്.

English Summary:

Uttar Pradesh and Bihar tops among list of people working in gulf

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com