ജീവൻ രക്ഷിച്ചത് ഇന്ത്യൻ ഡോക്ടർ; ഇവിടെ വരുന്നത് വീട്ടിലെത്തുംപോലെ: നടി കാതറിൻ സീറ്റ ജോൺസ്
Mail This Article
പനജി ∙ ഒന്നര വയസ്സുള്ളപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് ഒരു ഇന്ത്യൻ ഡോക്ടറാണെന്ന് ഹോളിവുഡ് നടി കാതറിൻ സീറ്റ ജോൺസ് (54) പറഞ്ഞു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഭർത്താവും നടനുമായ മൈക്കൽ ഡഗ്ലസിനൊപ്പം പങ്കെടുക്കാനെത്തിയതാണ് കാതറിൻ. ചലച്ചിത്രോത്സവത്തിൽ സത്യജിത്റേ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം മൈക്കൽ ഡഗ്ലസിനാണ്.
ബ്രിട്ടനിൽ വച്ചാണ് ഡോക്ടർ ശ്വാസകോശ ചികിത്സയിലൂടെ കാതറിനെ രക്ഷിച്ചത്. പിൽക്കാലത്ത് ഇന്ത്യയിലെത്തുമ്പോഴെല്ലാം വീട്ടിലെത്തിയെന്ന തോന്നലാണു തനിക്കെന്നും കാതറിൻ പറയുന്നു.
14–ാം വയസ്സിൽ സിനിമയിലെത്തിയ കാതറിൻ ആദ്യകാലത്തു ടിവി പടങ്ങളിലാണ് അഭിനയിച്ചത്. 1998ൽ പുറത്തിറങ്ങിയ ‘മാസ്ക് ഓഫ് സോറോ’ ഇവരെ ആഗോള പ്രശസ്തിയിലെത്തിച്ചു. എൻട്രാപ്‌മെന്റ്, ട്രാഫിക്, അമേരിക്കാസ് സ്വീറ്റ്ഹേർട്സ്, ലെജൻഡ് ഓഫ് സോറോ, ഷിക്കാഗോ, ടെർമിനൽ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.