25 വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര; തിരുവനന്തപുരത്തും സാധ്യത

Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ 25 വിമാനത്താവളങ്ങളിൽ കൂടി അടുത്ത വർഷം ഡിജിയാത്ര സൗകര്യമൊരുക്കുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. തിരുവനന്തപുരവും പട്ടികയിൽ ഇടംപിടിച്ചേക്കുമെന്നാണു വിവരം.
ഡിജിറ്റലായി വിവരങ്ങൾ നൽകി ഫെയ്സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അവസരം നൽകുന്നതാണ് ഡിജിയാത്ര ആപ്. പ്രവേശന കവാടത്തിലെയും സെക്യൂരിറ്റി ചെക്കിലെയും ക്യൂ എളുപ്പത്തിൽ മറികടക്കാം.
നിലവിൽ കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, മംഗളൂരു, ബെംഗളൂരു, വാരാണസി, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ സേവനം ലഭ്യമാണ്.