ADVERTISEMENT

തിരുവനന്തപുരം ∙ ചന്ദ്രന്റെ തെക്കേ ധ്രുവത്തിൽ എന്നെന്നേക്കുമായി ഉറക്കത്തിലായെന്നു ശാസ്ത്രലോകം കരുതിയ ചന്ദ്രയാൻ–3 ന്റെ വിക്രം ലാൻഡറിൽ നിന്ന് വീണ്ടുമൊരു ശുഭസന്ദേശം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങുന്ന നാസയുടെ ഓർബിറ്റർ പേടകത്തിൽ നിന്നുള്ള ലേസർ ബീം വിക്രം ലാൻഡറിലെ നാസയുടെ തന്നെ പഠനോപകരണം പിടിച്ചെടുക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്തു. നാസയാണ് ഈ വിവരം പുറത്തുവിട്ടത്.

2023 ഓഗസ്റ്റ് 23ന് ചന്ദ്രനിലെ തെക്കേ ധ്രുവത്തിൽ ശിവശക്തി പോയിന്റ് എന്ന സ്ഥാനത്ത് ഇറങ്ങിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും രണ്ടാഴ്ചത്തെ പ്രവർത്തനത്തിനു ശേഷം നിശ്ചലമായിരുന്നു. ഡിസംബർ 12ന് ആണ് നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിലെ (എൽആർഒ) ലേസർ അൾട്ടിമീറ്റർ ഉപയോഗിച്ച് വിക്രം ലാൻഡറിലേക്ക് ലേസർ കിരണങ്ങളയച്ചത്.

English Summary:

Laser instrument on Nasa's Lunar Reconnaissance orbiter successfully pings Indian moon lander

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com