ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 34ലും കോൺഗ്രസ് – ശിവസേന (ഉദ്ധവ്) – എൻസിപി (ശരദ് പവാർ) സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) ധാരണയിലെത്തിയതായി സൂചന. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. 22 സീറ്റുകൾ കോൺഗ്രസിനും 20 സീറ്റ് ഉദ്ധവ് വിഭാഗത്തിനും ലഭിക്കാനാണു സാധ്യത. ശരദ് പവാർ വിഭാഗം 8 സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്ക് (വിബിഎ) കോൺഗ്രസ് 2 സീറ്റ് വിട്ടുകൊടുത്തേക്കും. കർഷകർക്കിടയിൽ സ്വാധീനമുള്ള സ്വാഭിമാനി ഷേത്കാരി സംഘടനയ്ക്ക് ഒരു സീറ്റ് നൽകാൻ ഉദ്ധവ് വിഭാഗം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

English Summary:

Congress, Shiv Sena, NCP alliance has reached an understanding on thirty four Lok Sabha seats in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com