50 ഭാരതരത്നങ്ങൾ; 15 പേർക്കു മരണാനന്തര ബഹുമതി, 2 വിദേശികൾ
Mail This Article
ഭാരതരത്നം ജേതാക്കൾ, വർഷം എന്ന ക്രമത്തിൽ
1. സി. രാജഗോപാലാചാരി (1954 ) സ്വതന്ത്ര ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ. 1937 ൽ മദ്രാസ് പ്രസിഡൻസിയുടെ പ്രധാനമന്ത്രിയായിരുന്നു.
2. സർ സി. വി. രാമൻ (1954) ഏഷ്യയിൽ നിന്ന് ആദ്യമായി സയൻസ് നൊബേൽ നേടിയ ശാസ്ത്രജ്ഞൻ (1930, ഫിസിക്സ്). അദ്ദേഹം ‘രാമൻ ഇഫക്‌ട്’ അവതരിപ്പിച്ച ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ആചരിക്കുന്നു.
3. എസ്. രാധാകൃഷ്‌ണൻ (1954) മുൻ ഇന്ത്യൻ രാഷ്ട്രപതി, ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനമാണ്
4. ഭഗ്വൻ ദാസ് (1955) സ്വാതന്ത്ര്യസമരസേനാനി, ചിന്തകൻ, സംസ്കൃതപണ്ഡിതൻ, എഴുത്തുകാരൻ
5. സർ എം.വിശ്വേശ്വരയ്യ (1955) ഇന്ത്യയുടെ സാങ്കേതിക വിജ്‌ഞാനത്തിന് അടിത്തറയിട്ട എൻജിനീയർ. മാനേജ്മെന്റ് വിദഗ്ധൻ, ആസൂത്രകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹിക ശാസ്ത്രജ്ഞൻ എന്നീ നിലകളിലും പേരെടുത്തു.
6. ജവാഹർലാൽ നെഹ്‌റു (1955) ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി
7. ഗോവിന്ദ് വല്ലഭ് പന്ത് (1957) സ്വാതന്ത്ര്യസമരസേനാനി, കോൺഗ്രസ് നേതാവ്
8. കേശവ് കാർവേ (1958) സാമൂഹിക പരിഷ്കർത്താവ്
9. ഡോ. ബി.സി.റോയ് (1961) ആധുനിക ബംഗാളിന്റെ ശിൽപി എന്ന് അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു.
10. പുരുഷോത്തം ദാസ് ഠാണ്ഡൻ (1961) സ്വാതന്ത്ര്യസമരസേനാനി
11. രാജേന്ദ്രപ്രസാദ് (1962) ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷൻ. ആദ്യ രാഷ്ട്രപതി
12. ഡോ. സാക്കിർ ഹുസൈൻ (1963) ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി.
13. പാണ്ഡുരങ് വാമൻ കാനെ (1963) അഭിഭാഷകനും സംസ്കൃത പണ്ഡിതനും
14. ലാൽ ബഹാദൂർ ശാസ്‌ത്രി (1966 –മരണാനന്തരം) പ്രധാനമന്ത്രി
15. ഇന്ദിരാ ഗാന്ധി (1971) പ്രധാനമന്ത്രി
16. വി.വി. ഗിരി (1975) രാഷ്ട്രപതി
17. കെ. കാമരാജ് (1976 –മരണാനന്തരം) സ്വാതന്ത്ര്യസമര സേനാനി, തമിഴ്നാട്ടിൽ നിന്നുള്ള ദേശീയനേതാവ്
18. മദർ തെരേസ (1980) മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപക, സമാധാന നൊബേൽ ലഭിച്ചു
19. വിനോബാ ഭാവേ (1983–മരണാനന്തരം) ഭൂദാൻ, സർവോദയം പ്രസ്ഥാനങ്ങളുടെ അമരക്കാരൻ
20. ഖാൻ അബ്‌ദുൽ ഗാഫർ ഖാൻ (1987) സ്വാതന്ത്ര്യസമരസേനാനി , അതിർത്തി ഗാന്ധി എന്നു വിളിക്കപ്പെടുന്നു
21. എം.ജി. രാമചന്ദ്രൻ (1988 –മരണാനന്തരം) മൂന്നുതവണ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴ് സൂപ്പർസ്റ്റാറും
22. ബി.ആർ.അംബേദ്‌കർ (1990 –മരണാനന്തരം) ഇന്ത്യൻ ഭരണഘടനാ ശിൽപി
23. നെൽസൺ മണ്ടേല (1990) ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചു
24. രാജീവ് ഗാന്ധി (1991 –മരണാനന്തരം) പ്രധാനമന്ത്രി
25. സർദാർ വല്ലഭ് ഭായി പട്ടേൽ (1991 –മരണാനന്തരം) സ്വാതന്ത്ര്യസമരസേനാനിയും ആദ്യ ആഭ്യന്തരമന്ത്രിയും
26. മൊറാർജി ദേശായി (1991) പ്രധാനമന്ത്രി
27. അബുൽ കലാം ആസാദ് (1992 –മരണാനന്തരം) സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി
28. ജെ.ആർ.ഡി. ടാറ്റ (1992) ഇന്ത്യൻ വ്യവസായി, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
29. സത്യജിത് റേ (1992) ചലച്ചിത്ര സംവിധായകൻ
30. എ.പി.ജെ. അബ്‌ദുൽ കലാം (1997) മുൻ ഇന്ത്യൻ പ്രസിഡന്റും ശാസ്ത്രജ്ഞനും
31. ഗുൽസാരിലാൽ നന്ദ (1997) സ്വാതന്ത്ര്യസമരസേനാനിയും തൊഴിലാളി നേതാവും. രണ്ടുതവണ ഇടക്കാല പ്രധാനമന്ത്രി.
32. അരുണ ആസഫലി (1997 –മരണാനന്തരം) സ്വാതന്ത്ര്യസമര സേനാനി
33. എം.എസ്. സുബ്ബലക്ഷ്മി (1998 ) കർണാടക സംഗീതജ്ഞ
34. സി.സുബ്രഹ്‌മണ്യം (1998 ) ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവും പ്രമുഖ ഗാന്ധിയനും
35. ജയപ്രകാശ് നാരായൺ (1998 –മരണാനന്തരം) സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റ് ആചാര്യനും
36. പണ്ഡിറ്റ് രവിശങ്കർ (1999) സിത്താർ വിദഗ്ധൻ
37. അമർത്യ സെൻ (1999) സാമ്പത്തിക ശാസ്ത്രജ്ഞൻ, നൊബേൽ ജേതാവ്
38. ഗോപിനാഥ് ബർദോളോയി (1999 –മരണാനന്തരം) ആധുനിക അസമിന്റെ ശിൽപി
39. ലതാ മങ്കേഷ്‌കർ (2001 ) സംഗീതജ്ഞ
40. ഉസ്‌താദ് ബിസ്‌മില്ല ഖാൻ (2001) ഷെഹനായ് വിദഗ്ധൻ
41. ഭീംസെൻ ജോഷി (2009) ഹിന്ദുസ്ഥാനി ഗായകൻ
42. സി.എൻ.ആർ. റാവു (2014) രസതന്ത്ര ശാസ്ത്ര പ്രതിഭ
43. സച്ചിൻ തെൻഡുൽക്കർ (2014) ക്രിക്കറ്റ് താരം
44.മദൻ മോഹൻ മാളവ്യ (2015–മരണാനന്തരം) സ്വാതന്ത്ര്യസമരസേനാനി
45. അടൽ ബിഹാരി വാജ്പേയി (2015) ഇന്ത്യൻ പ്രധാനമന്ത്രി
46.നാനാജി ദേശ്മുഖ് (2019–മരണാനന്തരം) ആർഎസ്‌എസ് നേതാവും ചിത്രകൂട് ഗ്രാമോദയ വിശ്വവിദ്യാലയ സ്‌ഥാപകനും
47.ഭൂപേൻ ഹസാരിക (2019 –മരണാനന്തരം) ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, നടൻ
48.പ്രണബ് മുഖർജി (2019) ഇന്ത്യൻ പ്രസിഡന്റ്
49.കർപൂരി ഠാക്കുർ (2024 –മരണാനന്തരം) ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും
50.എൽ.കെ.അഡ്വാനി (2024) മുതിർന്ന ബിജെപി നേതാവ്. മുൻ ഉപപ്രധാനമന്ത്രി.