ADVERTISEMENT

ന്യൂഡൽഹി ∙ പിന്നാക്ക വിഭാഗങ്ങൾക്കു സംവരണാനുകൂല്യങ്ങൾ നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾ വിവേചനം കാട്ടാൻ പാടില്ലെന്നും ഇതു പ്രീണനത്തിന്റെ അപകടകരമായ പ്രവണതയിലേക്കു നയിക്കുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പട്ടികജാതി–വർഗ സംവരണത്തിനുള്ളിൽ തീരെ പിന്നാക്കം നിൽക്കുന്ന ജാതികൾക്ക് ഉപസംവരണം സാധിക്കുമോ എന്ന വിഷയത്തിലെ വാദങ്ങൾക്കിടെയാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരാമർശം. പിന്നാക്കത്തിലെ ഏറ്റവും പിന്നാക്ക വിഭാഗത്തിനായി സംവരണം നൽകണമെന്നു സംസ്ഥാനങ്ങൾക്കും വാദിക്കാമെന്ന് കോടതി പറഞ്ഞു.  3 ദിവസം വിശദമായ വാദം കേട്ട കോടതി ഹർജി വിധി പറയാൻ മാറ്റി.

English Summary:

Supreme Court directs State Governments should not discriminate in providing benefits of reservation to backward classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com