ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നു; കേജ്‌രിവാളിന്റെ സത്യവാങ്മൂലം
Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രീയ എതിരാളിയെ തകർക്കാൻ ഇ.ഡിയെ സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ ആരോപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പും ഫെഡറലിസവും അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ തത്വങ്ങൾക്കു മേലുള്ള ആക്രമണമാണ് അറസ്റ്റെന്നും അതു നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഹർജിയെ എതിർത്ത് ഇ.ഡി. സത്യവാങ്മൂലം നൽകിയിരുന്നു. അതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേജ്‌രിവാളിന്റെ ആരോപണം.
-
Also Read
മോദി ‘വിലക്കയറ്റ മനുഷ്യൻ’: പ്രിയങ്ക
ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വിഷയം നാളെ പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഭാഗമാകാതിരിക്കാനാണ് എഎപിയുടെ ദേശീയ കൺവീനർ കൂടിയായ കേജ്‌രിവാളിനെ മാർച്ച് 21ന് ഇ.ഡി അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രവർത്തനം ഏറ്റവും സജീവമായ സമയത്തുള്ള അറസ്റ്റ് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കു തിരഞ്ഞെടുപ്പിൽ അന്യായമായ മേൽക്കൈ നൽകി. ഒരു തെളിവു പോലും കണ്ടെത്താൻ അന്വേഷണ ഏജൻസിക്കു സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.