ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു ബിജെപിയിൽ ചേർന്നതു ശരിയായ നടപടിയല്ലെന്ന് മുൻ ലോക്സഭാ സ്പീക്കറും മുതിർന്ന ബിജെപി നേതാവുമായ സുമിത്ര മഹാജൻ പറഞ്ഞു. ബിജെപിക്കാരാണ് ഇതു ചെയ്യിച്ചതെങ്കിൽ അതു തെറ്റാണ്. ഇൻഡോറിൽ ബിജെപിയെ ആർക്കും തോൽപിക്കാനാവില്ലെന്ന് 8 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അവർ പറഞ്ഞു. സൂറത്തിൽ എന്തു സംഭവിച്ചുവെന്നു തനിക്കറിയില്ല. രാഹുൽഗാന്ധി രാജ്യം മുഴുവൻ യാത്ര ചെയ്യുകയും കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. 

English Summary:

What BJP did is wrong says Sumitra Mahajan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com