ദക്ഷിണമുംബൈയിൽ ഒരേക്കർ 170 കോടിക്ക് വാങ്ങി അദാനി

Mail This Article
×
മുംബൈ∙ ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിൽ ഏകദേശം ഒരു ഏക്കറിലേറെ വരുന്ന ഭൂമി 170 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപനം മാഹ്–ഹിൽ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എംപിപിഎൽ) സ്വന്തമാക്കി.10.5 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി നൽകിയത്. റസിഡൻഷ്യൽ കെട്ടിടങ്ങൾ നിർമിക്കാനായി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പാഴ്സി കുടുംബം കൈവശം വച്ചുപോന്ന ഭൂമിയാണിതെന്നാണു വിവരം. രാജ്യത്തു തന്നെ ഏറ്റവും വിലകൂടിയ സ്ഥലങ്ങളിൽ ഒന്നായാണ് മലബാർ ഹിൽ മേഖല കണക്കാക്കപ്പെടുന്നത്.
English Summary:
Luxury Residential Project Planned: Adani Group snaps up prime Malabar hill land for ₹170 crore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.