ADVERTISEMENT

പാലക്കാട് ∙ പഴയകാല ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പി.ഗോപികുമാർ (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു രണ്ടു ദിവസം മുൻപു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ രാത്രിയോടെയാണു മരിച്ചത്. സംവിധായകൻ പി.ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി.സുകുമാർ, നടൻ പി.വിജയകുമാർ എന്നിവർ സഹോദരങ്ങളാണ്. 

പി.ഭാസ്കരനൊപ്പം സഹസംവിധായകനായാണു സിനിമയിൽ എത്തിയത്. 1977ൽ കമൽഹാസനെ നായകനാക്കി ആദ്യചിത്രമായ ‘അഷ്ടമംഗല്യം’ സംവിധാനം ചെയ്തു. തുടർന്ന് ഹർഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവൾ ഒരു നാടോടി, കണ്ണുകൾ, തളിരിട്ട കിനാക്കൾ, കാട്ടുപോത്ത്, അരയന്നം തുടങ്ങിയ ചിത്രങ്ങൾ കൂടി ഒരുക്കി. 

പൊന്നാനിയിൽ ജനിച്ച ഗോപികുമാർ വർഷങ്ങളായി പാലക്കാട് നഗരത്തിനു സമീപം നൂറണിയിലാണു താമസം. അവിവാഹിതനാണ്. സംസ്കാരം ഇന്നു ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com