ADVERTISEMENT

മൂന്നാർ ∙ വന്യജീവി വിഭാഗത്തിലെ ഉഭയ-ഉരഗ ജീവികളുടെ കണക്കെടുപ്പിൽ 60 ഉഭയജീവികളെയും 74 ഉരഗങ്ങളെയും കണ്ടെത്തി. ഇതിൽ 4 ഇനം ഉഭയ ജീവികളും 6 ഉരഗ ജീവികളും പ്രദേശത്ത് ആദ്യമായി കണ്ടെത്തുന്നവയാണ്.  ഐയുസിഎൻ ചുവപ്പ് പട്ടികയിലുൾപ്പെടുന്ന ഒൻപതോളം ഉരഗജീവികളെയും മൂന്നാറിൽ കണ്ടെത്തി. 

6 സംരക്ഷിത പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്നാർ വന്യജീവി വിഭാഗത്തിലെ ഉഭയ-ഉരഗ ജീവികളുടെ  ആദ്യഘട്ട കണക്കെടുപ്പാണ് ഇന്നലെ പൂർത്തിയായത്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ഇരവികുളം, പാമ്പാടുംചോല, ആനമുടിചോല, മതികെട്ടാൻ ചോല എന്നീ ദേശീയോദ്യാനങ്ങളിലും  ചിന്നാർ, കുറിഞ്ഞിമല  വന്യജീവി സങ്കേതത്തിലുമായിരുന്നു സർവേ.  

മൂന്നാർ വന്യജീവി വിഭാഗം വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ചെയർമാനും കേരള വന ഗവേഷണ സ്ഥാപനം മുൻ മേധാവിയും ആയിരുന്ന ഡോ. പി.എസ്.ഈസ, ഇരവികുളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് നേരിയപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

സർവേയിൽ കണ്ടെത്തിയ 74 ഉരഗജീവികളിൽ 29 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നവയാണ്. 

നക്ഷത്ര ആമ, കുങ്കുമപൊട്ടൻപാമ്പ്, കാട്ടുപച്ചയോന്ത്, മഞ്ഞ പൂച്ചക്കണ്ണൻ പാമ്പ് എന്നിവയും, മുൻപേ മൂന്നാർ പ്രദേശത്തു നിന്ന് മൂന്നു തവണ മാത്രം രേഖപ്പെടുത്തിയിട്ടുള്ള വരയൻ മേലിവാലൻ പാമ്പ്, ഇരവികുളം  ദേശീയോദ്യാനത്തിൽ നിന്ന് തന്നെ കണ്ടെത്തിയ പുൽമണ്ണൂലി,  2021-ൽ മതികെട്ടാൻ ചോലയിൽ നിന്നു കണ്ടെത്തിയിട്ടുള്ള മൂന്ന് മരപ്പല്ലികൾ എന്നിവയെയും സർവേയിൽ  രേഖപ്പെടുത്തി.

English Summary: 10 new species were discovered in the Census of Reptiles and Amphibian Communities 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com