ADVERTISEMENT

കൊച്ചി ∙ കേരളം എന്നു മുതൽ എല്ലാ ഭാഷയിലും ‘കേരളം’ ആകും? ഇതര ഭാഷകളിലും കേരളം എന്ന പുനർനാമകരണത്തിന് അനുമതി തേടി റവന്യു വകുപ്പ് കേന്ദ്ര സർക്കാരിനു കത്തയച്ചിട്ട് ദശാബ്ദം കഴിഞ്ഞെങ്കിലും തീരുമാനമായില്ല. കേരളം ഇംഗ്ലിഷിൽ കേരള എന്നും ഹിന്ദിയിൽ കേരൾ എന്നും അറിയപ്പെടുന്നതിൽ മാറ്റം ആവശ്യപ്പെട്ട് റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി 2011 ഡിസംബർ 26നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കു കത്ത് അയച്ചിരുന്നു. മലയാളത്തിൽ ഉച്ചരിക്കുന്നതു പോലെ എല്ലാ ഭാഷകളിലും കേരളം എന്നാക്കാൻ അനുമതി തേടിയായിരുന്നു കത്ത്.

കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന്, കൊച്ചിയിലെ അഭിഭാഷകനായ ജസ്റ്റിൻ മാത്യുവിനു റവന്യു വകുപ്പു വിവരാവകാശ നിയമപ്രകാരം മറുപടി നൽകി.

English Summary: Kerala to become 'Keralam'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com