സംഘശക്തി വിളിച്ചോതി സമസ്ത ആദർശ സമ്മേളനം

Mail This Article
കോഴിക്കോട്∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംഘശക്തി വിളിച്ചോതി കടപ്പുറത്ത് സമസ്ത ആദർശ സമ്മേളനം. വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതനിരപേക്ഷ സ്വഭാവം നിലനിർത്തുന്നതിലും സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളെ പാർശ്വവൽക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവർ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കുമെന്നും
മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ സമസ്തയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെയും ജിഫ്രി മുത്തുക്കോയ തങ്ങൾ മറുപടി നൽകി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസല്യാർ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി. സമസ്ത മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.മൂസക്കുട്ടി ഹസ്രത്, എ.വി.അബ്ദുറഹ്മാൻ മുസല്യാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എം.ടി.അബ്ദുല്ല മുസല്യാർ, പി.പി.ഉമർ മുസല്യാർ കൊയ്യോട്, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ,പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Samastha conference in Kozhikode