ADVERTISEMENT

തിരുവനന്തപുരം ∙ ഗുണ്ടാബന്ധത്തെക്കുറിച്ചുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ്, സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ നാൽപതിലേറെ ഇൻസ്പെക്ടർമാരെ നേരിട്ടു ഫോണിൽ വിളിച്ചു വിവരം ശേഖരിച്ചു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വിരോധം തീർക്കാനും ഇവർക്കു ബന്ധമുള്ള ഗുണ്ടകളെ സംരക്ഷിക്കാനും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ റിപ്പോർട്ട് അയയ്ക്കുന്നുവെന്നു പരാതിയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് എസ്എച്ച്ഒമാരെ നേരിട്ടു വിളിച്ചത്. 

8 വർഷം മുൻപും മറ്റും എസ്ഐമാരായി സർവീസിൽ കയറിയപ്പോൾ ചെയ്ത ജോലികൾ തന്നെയാണ് സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർമാരായി തങ്ങൾ ഇപ്പോഴും ചെയ്യുന്നതെന്നു പലരും പരാതി പറഞ്ഞു. അനാവശ്യ അച്ചടക്കനടപടികളുമുണ്ടാകുന്നു. പിൽക്കാലങ്ങളിൽ എസ്ഐ നിയമനം ലഭിച്ചുവന്നവരെ സ്റ്റേഷൻ ചുമതല ഏൽപിക്കുകയും തങ്ങളെ മറ്റു ചുമതലകളിലേക്കു മാറ്റുകയും വേണമെന്നു പലരും ആവശ്യപ്പെട്ടു. ഇത്തരത്തിൽ എസ്ഐമാരെ നൂറിലേറെ സ്റ്റേഷനുകളുടെ ചുമതല ഏൽപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

ബാർ രാത്രി 11നുശേഷം തുടർന്നാൽ നടപടി

തിരുവനന്തപുരം ∙ രാത്രി 11നു ശേഷം പ്രവർത്തിക്കുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദേശം നൽകി. ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകൾക്കു കർശന നിയന്ത്രണം വരുന്നത്. അനുമതിയില്ലാത്ത ഡിജെ പാർട്ടി നടക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, പൊതുകെട്ടിടങ്ങളിലെ സംഘം ചേർന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാൽ ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകും. കെട്ടിടങ്ങൾക്കുള്ളിൽ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷം മൈക്ക് പ്രവർത്തിപ്പിച്ചാലും നടപടി വരും. 

 

English Summary: Kerala Police Goonda nexus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com