ADVERTISEMENT

ചെന്നൈ ∙ഏഴരപ്പതിറ്റാണ്ടിന്റെ അനുഭവങ്ങളെ ഭാവിയിലേക്കു കുതിക്കാനുള്ള കരുത്താക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും ഇന്നും നാളെയും ചെന്നൈയിൽ സംഗമിക്കുന്നു. പാർട്ടി രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ചരിത്രത്തിലെ നാഴികക്കല്ലാക്കി മാറ്റാൻ നഗരമൊരുങ്ങി.

കെഎംസിസി സംഘടിപ്പിച്ച സമൂഹ വിവാഹത്തോടെയാണ് ഇന്നലെ ആഘോഷങ്ങൾക്കു തുടക്കമായത്. കലൈവാനർ അരങ്ങത്തിൽ ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1600 പേർ പങ്കെടുക്കും. ഇതിൽ 600 പേർ കേരളത്തിൽ നിന്നാണ്. അഖിലേന്ത്യാ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് പാർട്ടി പോഷക സംഘടനകളുടെ സമ്മേളനങ്ങൾ നടക്കും. സമ്മേളനത്തിനായി നേതാക്കളെല്ലാം ചെന്നൈയിലെത്തി. 

75 വർഷം മുൻപ് പാർട്ടി പിറന്ന രാജാജി ഹാളിൽ സ്മരണ പുതുക്കാൻ നാളെ ദേശീയ കൗൺസിൽ യോഗം ചേരും. തുടർന്ന് നഗരത്തെ ഹരിതവർണമണിയിച്ച് ലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. ഇതിനായി കേരളത്തിൽ നിന്നുൾപ്പെടെ പ്രവർത്തകർ ഇന്നു മുതൽ ചെന്നൈയിലേക്കു തിരിക്കും.

ചിരിസമ്മേളനം: ചെന്നൈയിൽ മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമൂഹ വിവാഹച്ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഖാദർ മൊയ്തീൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ സംഭാഷണത്തിൽ. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
ചിരിസമ്മേളനം: ചെന്നൈയിൽ മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമൂഹ വിവാഹച്ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഖാദർ മൊയ്തീൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ സംഭാഷണത്തിൽ. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

മലബാർ മേഖലയിലെ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിൻ ഇന്നു കാസർകോട് നിന്നു യാത്ര തുടങ്ങും. കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണു പാർട്ടിയുടെ കണക്ക്. ഇതിൽ കാൽ ലക്ഷത്തോളം പേർ കേരളത്തിൽ നിന്നായിരിക്കും.

English Summary: Muslim league platinum jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com