ഉറങ്ങിക്കിടക്കുമ്പോൾ ദേഹത്ത് കിടക്ക വീണ് രണ്ടു വയസ്സുകാരൻ മരിച്ചു

Mail This Article
മുക്കം∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ ദേഹത്ത് കിടക്ക വീണ് മരിച്ചു. മണാശ്ശേരി പന്നൂളി സന്ദീപിന്റെയും ജിൻസിയുടെയും മകൻ ജെഫിൻ (2) ആണ് മരിച്ചത്. വീടിനകത്ത് ചുമരിൽ ചാരിവച്ചിരുന്ന കിടക്ക ദേഹത്തേക്കു വീഴുകയായിരുന്നു. മാതാവ് കുളിക്കാൻ പോയ സമയത്താണ് സംഭവം.
അതേ സമയം കുട്ടി രണ്ടാഴ്ച മുൻപ് പാറ്റ ഗുളിക അബദ്ധത്തിൽ കഴിച്ചിരുന്നതായും പറയുന്നു. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയെ ക്ഷീണിതനായി കണ്ടതായി പറയുന്നു. ഇതിനിടയിലാണ് കിടക്ക ദേഹത്ത് വീണത്. മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ പറയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധനയും നടത്തുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്നു 10ന് മണാശ്ശേരിയിലെ വീട്ടുവളപ്പിൽ നടത്തും.
English Summary: Two-year-old boy died when a bed fell on him while he was sleeping