ADVERTISEMENT

കോഴിക്കോട് ∙ രണ്ടുപതിറ്റാണ്ടു മുൻപെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ വിമർശനവും ആശയവുമാണു പുതിയ രാഷ്ട്രീയ സാഹചര്യത്തിലെ കാലികപ്രസക്തി തിരിച്ചറിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എം.ടി. വാസുദേവൻ നായർ കഴിഞ്ഞ ദിവസം വീണ്ടും ശക്തമായി ഉന്നയിച്ചത്. ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എംടി എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകത്തിലും ചേർത്തിട്ടുണ്ട്. ഇഎംഎസിന് അഭിവാദനമായി എഴുതിയതാണു ലേഖനം. ‘ഇഎംഎസ് എന്ന പ്രതിഭയെക്കുറിച്ച്’ എന്ന കുറിപ്പും ലേഖനത്തിനു ചുവട്ടിലുണ്ട്. എംടിയുടെ ‘തിരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന സമാഹാരത്തിലുമുണ്ട് ഇതേ ലേഖനം.

‘ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് വ്യാഴാഴ്ച കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനവേദിയിൽ എംടി പ്രസംഗം ആരംഭിച്ചത്. തുടർന്ന് ലേഖനം വായിച്ചു, ‘ഇത് കാലത്തിന്റെ .ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞു പ്രസംഗം ഉപസംഹരിക്കുകയും ചെയ്തു. അധികാരവും സ്വാതന്ത്ര്യവും നേതൃത്വവും ഒക്കെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകളെ എംടി അതിൽ ആവർത്തിച്ചുറപ്പിച്ചു. നിലവിലെ സ്ഥിതി സംബന്ധിച്ച തന്റെ നിരീക്ഷണവും.

English Summary:

MT vasudevan nair preached by re-presenting article written in 2003

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com