എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു
Mail This Article
കൊച്ചി∙ എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കുട്ടനാട് എംഎല്‍എയാണ്. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു.
കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ ചാണ്ടി, ദാവീദ്പുത്ര ചാരിറ്റബിൾ ട്രസ്‌റ്റിലൂടെ സാമൂഹിക സേവനത്തിൽ സജീവമായി. 2006-ല്‍ ഡിഐസിയെ പ്രതിനിധീകരിച്ചു കുട്ടനാട്ടില്‍ ജയിച്ചു. വ്യവസായി, റിസോർട്ട് ഉടമ, നെഹ്‌റു ട്രോഫി വള്ളംകളി ചീഫ് കോ-ഓർഡിനേറ്റർ, പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി വള്ളംകളി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മേഴ്സി ചാണ്ടി. മക്കൾ: ബെറ്റി ലെനി, ഡോ. ടോബി ചാണ്ടി, ടെസി ചാണ്ടി. മരുമക്കൾ: ലെനി മാത്യു, ഡോ. അൻസു ടോബി, ജോയൽ.
23, തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് ഭൗതീകശരീരം പ്രത്യേകം ക്രമീകരിച്ച വാഹനത്തില്‍ ഇടപ്പള്ളി -പാലാരിവട്ടം - ബൈപ്പാസ് വൈറ്റില വഴി മൂന്ന് മണിക്ക് ആലപ്പുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിക്കും. മൂന്നു മണി മുതല്‍ അഞ്ചു വരെ ഇവിടെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 5.30 ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൂപ്പള്ളിയ്ക്ക് സമീപമുള്ള ഭവനത്തിൽ എത്തിക്കും.
24 ന് ഉച്ചയ്ക്ക് 12 ന് ഭവനത്തിലെ പ്രാര്‍ത്ഥന ആരംഭിക്കും. ശേഷം രണ്ടു മണിക്ക് ഭവനത്തിന് സമീപമുള്ള, ചേന്നംകരി സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. മൂന്നിന് പള്ളിയങ്കണത്തില്‍ അനുശോചന സമ്മേളനം ചേരും.
English Summary: Former Minister Thomas Chandy MLA Passed Away