ടെസ്റ്റുകൾ 12000 കുറഞ്ഞു, എന്നിട്ടും കോവിഡ് പോസിറ്റിവിറ്റി നിരക്ക് റെക്കോർഡിൽ
Mail This Article
തിരുവനന്തപുരം∙ കോവിഡ് പ്രതിരോധ നടപടികളിൽ കേരളത്തിന്റെ മുന്നേറ്റമെങ്ങനെ? ഇതുവരെ സംസ്ഥാനത്ത് എത്ര പേർക്ക് രോഗം ബാധിച്ചു, എത്ര പേർക്കു ഭേദമായി? എത്ര പേർ നിരീക്ഷണത്തിലുണ്ട്? ഇതുവരെ എത്ര സാംപിളുകൾ പരിശോധിച്ചു?സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതു മുതലുള്ള വിവരങ്ങൾ പ്രത്യേക ചാർട്ടുകളിലൂടെ...
പാലക്കാട് ജൂൺ 5ന് കോവിഡ് സ്ഥിരീകരിച്ച തമിഴ്‍നാട് സ്വദേശി സ്വന്തം നാട്ടിലേക്ക് മുങ്ങുകയും എറണാകുളത്ത് ജൂൺ 15ന് രോഗം സ്ഥിരീകരിച്ച ഒരാൾ മഹാരാഷ്ട്രയിലേക്കു പോവുകയും ചെയ്തിട്ടുണ്ട്. ജൂലൈ 7ന് കോവിഡ് പോസിറ്റിവായ പത്തനംതിട്ടയിലെ തമിഴ്‌നാട് സ്വദേശിയും ആലപ്പുഴയിലെ കൊൽക്കത്ത സ്വദേശിയും സ്വന്തം സംസ്ഥാനങ്ങളിലേക്കു മടങ്ങി. ഇവർ കൂടി ഉൾപ്പെട്ടതാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ ആകെ കണക്ക്. എന്നാൽ നിലവിലെ ബാധിതരുടെ എണ്ണത്തിൽനിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ആകെ കണക്കിൽ നാലു പേരുടെ വ്യത്യാസമുണ്ടാകും. ആകെ മരിച്ചവരുടെ എണ്ണത്തിലും മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. കൊല്ലത്ത് ജൂലൈ 12ന് മുങ്ങിമരിച്ച വ്യക്തിക്കും കോട്ടയത്തു മരിച്ച തിരുവനന്തപുരം സ്വദേശിക്കും തുടർപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇരുവരുടെയും മരണകാരണം കോവിഡ് അല്ലാത്തതിനാലാണ് പട്ടികയിൽ ചേർക്കാത്തത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി ജൂലൈ 21ന് മരിച്ചതും കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
English Summary: Kerala Covid 19, Coronavirus Affected in Graphics, Charts