ഡൽഹി കലാപം: കള്ളപ്പണക്കേസിൽ മുൻ എഎപി കൗൺസിലർക്കെതിരെ കുറ്റപത്രം
Mail This Article
ന്യൂഡൽഹി ∙ ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 19ന് ഹുസൈനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹുസൈൻ ഇപ്പോൾ ജയിലിലാണ്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഹുസൈനും കൂട്ടുപ്രതി അമിത് ഗുപ്തയ്ക്കും എതിരെയാണു കുറ്റപത്രം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനും കലാപത്തിനും തീവ്രത കൂട്ടാൻ ഹുസൈനും കൂട്ടരും കടലാസ് കമ്പനികൾ ഉപയോഗിച്ച് 1.10 കോടി രൂപ ഫണ്ട് ചെയ്തെന്ന ആരോപണമാണ് ഇഡി അന്വേഷിച്ചത്. കലാപത്തിൽ 53 പേരോളം മരിക്കുകയും ഇരുന്നൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു.
English Summary: Delhi riots: ED files chargesheet against Tahir Hussain in money laundering case