പ്രതികൾക്ക് ആകെ പിഴ 12 ലക്ഷം, അടച്ചില്ലെങ്കിൽ അധിക തടവ്; ശിക്ഷ ഇങ്ങനെ

Mail This Article
തിരുവനന്തപുരം∙ 28 വർഷത്തെ അന്വേഷണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം അഭയക്കേസിലെ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. എല്ലാ കുറ്റങ്ങളും എടുത്തുപറഞ്ഞാണ് കോടതിയുടെ വിധിപ്രസ്താവം.
ശിക്ഷ ഇങ്ങനെ
ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം
302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, പിഴ 5 ലക്ഷം
201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ
449 വകുപ്പ് കോൺവെന്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ
മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് നൽകിയ ശിക്ഷ
302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ
201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ
എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി
English Summary: Sister Abhaya Case - sentence for convicts ordered by CBI Special Court