കളമശ്ശേരി മോഡൽ ‘കുട്ടി’ ആക്രമണം കൊല്ലത്തും; രണ്ടു പേർക്കു ക്രൂരമർദ്ദനം: വിഡിയോ

Mail This Article
കൊല്ലം ∙ കളമശേരിയിലെ ‘കുട്ടി’ ആക്രമണത്തിനു സമാനമായി കൊല്ലത്തും പ്രായപൂർത്തിയാകാത്തവരുടെ തമ്മിൽത്തല്ല്. കളിയാക്കിയത് ചോദ്യം ചെയ്താണ് എട്ടാം ക്ലാസുകാരനെയും ഒൻപതാം ക്ലാസുകാരനെയും സുഹൃത്തുക്കൾ അതിക്രൂരമായി മർദ്ദിച്ചത്.
െബൽറ്റുപയോഗിച്ചുള്ള മർദ്ദനത്തിനുശേഷം ശരീരത്തിനു മുകളിൽ കയറിയിരുന്നും മർദ്ദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മൂന്നു ദിവസം മുൻപായിരുന്നു സംഭവം. കുട്ടികൾ സംഭവം വീട്ടിൽ അറിയിച്ചിരുന്നില്ല. കൂട്ടത്തല്ല് നടന്ന സംഭവത്തിന്റെ മൊബൈൽ ഫോൺ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
English Summary: After Kalamassery, minor boys attack case reported in Kollam