കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ ചിത്രം ഒഴിവാക്കി
Mail This Article
ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, തമിഴ് നാട്, അസം, കേരള, പുതുച്ചേരി എന്നിവിങ്ങളിലാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത്. സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നറിയിച്ച് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. കമ്മിഷന്റെ നിർദേശപ്രകാരം ആരോഗ്യമന്ത്രാലയമാണ് സർട്ടിഫിക്കറ്റിൽനിന്ന് ചിത്രം നീക്കാൻ ഉത്തരവ് നൽകിയത്.
സർട്ടിഫിക്കറ്റിൽ ചിത്രം ഉൾപ്പെടുത്തുന്നതിലൂടെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ആരോഗ്യപ്രവർത്തകരുടേയും ഉദ്യമം മോഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മാർച്ച് 6ന് മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. തുടർന്ന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
Content Highlights: PM photo removed from Covid Vaccination certificates in poll-bound states