വോട്ടര്‍പട്ടിക കുറ്റമറ്റതാക്കണം; ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷന്: തിരിച്ചടിച്ച് സിപിഐ

Mail This Article
തിരുവനന്തപുരം∙ വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുകള്‍ കടന്നുകൂടിയതിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് സിപിഐ. വര്‍ത്തമാനത്തിനല്ല, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടത്. കോവിഡ് കാലത്ത് പിഴവുകള്‍ കണ്ടെത്താനുള്ള പാര്‍ട്ടികളുടെ പരിമിതി മറക്കരുത്.
ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തതാണെന്നും സിപിഐ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
English Summary: CPI alleges election commission is responsible for twin votes in voters list