ജോൺ ബ്രിട്ടാസും വി.ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികള്‍
Mail This Article
×
തിരുവനന്തപുരം∙ ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗമായ വി.ശിവദാസനുമാണ് മൽസരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണത്തിൽ സിപിഎമ്മിന് സ്ഥാനാർഥികളെ വിജയിപ്പിക്കാം.
English Summary: John Brittas and V Sivadasan will be the cpm candidates for rajya sabha election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.