ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കൾ അടങ്ങിയ വാഹനം ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന അജ്ഞാത യുവതി ഉന്നതരുടെ ‘എസ്കോർട്ട്’ ആയി പ്രവർത്തിച്ചിരുന്നയാൾ. കഴിഞ്ഞ ദിവസം എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇൗ വിവരമുള്ളത്. ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയത്. അതിന് ഒരാഴ്ച മുൻപാണ് സച്ചിൻ വാസെയ്ക്കൊപ്പം രണ്ടു വട്ടം യുവതി ദക്ഷിണ മുംബൈയിലെ ഒബ്റോയ്  ഹോട്ടലിൽ തങ്ങിയത്.

ഫെബ്രുവരി 15ന് മുംബൈ പൊലീസ് കമ്മിഷണർ ആസ്ഥാനത്തെ തന്റെ ഓഫിസിലേക്കു സച്ചിൻ യുവതിയെ വിളിച്ചുവരുത്തി 40 ലക്ഷം രൂപയുടെ ബാഗ് കൈമാറി. അത് എണ്ണിത്തിട്ടപ്പെടുത്തി, കൃത്യമായി അടുക്കി തിരിച്ചേൽപിക്കാനായിരുന്നു നിർദേശം. തുടർന്ന് 36 ലക്ഷം രൂപയുടെ മറ്റൊരു ബാഗ് ഫെബ്രുവരി 19ന് ഒബ്റോയ് ഹോട്ടലിൽവച്ചു കൈമാറി. രണ്ടു ബാഗുകളും മീരാ റോഡിലെ തന്റെ വീട്ടിൽ എത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തി സച്ചിൻ വാസെയ്ക്കു കൈമാറിയെന്നാണ് യുവതി വെളിപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ എൻഐഎ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ വർഷം ജൂണിൽ സച്ചിൻ വാസെ മുംൈബ പൊലീസിൽ തിരിച്ചുകയറിയതിനു പിന്നാലെ യുവതിയോട് ഹോട്ടലുകളിൽ മറ്റുള്ളവർക്കൊപ്പം പോകുന്ന ‘എസ്കോർട്ട്’ ജോലി നിർത്താൻ നിർദേശിച്ചു. പ്രതിമാസം 50,000 രൂപ ചെലവിനായി വാസെ നൽകിത്തുടങ്ങി. 2008ൽ ഭർത്താവാണ് തന്നെ ഇൗ തൊഴിലിന് നിർബന്ധിച്ച് അയച്ചതെന്നും അഞ്ചു വർഷത്തിനു ശേഷം വിവാഹമോചിതയായെന്നും യുവതി പറയുന്നു. മദ്യപിക്കുന്നതടക്കമുള്ള  ശീലം ഇല്ലാതിരുന്നതിനാലാണ് സച്ചിൻ വാസെയ്ക്ക് ഇൗ യുവതിയോട് താൽപര്യം തോന്നിയതെന്നാണ് കുറ്റപത്രത്തിലുള്ളത്.

ആദ്യം വ്യാജപേര് പറഞ്ഞ വാസെ, സൗഹൃദം ശക്തമായതോടെയാണ് യഥാർഥ പേരു പറഞ്ഞത്. വ്യവസായി ആണെന്നാണ് അറിയിച്ചിരുന്നത്. വാസെയുടെ മായങ്ക് ഓട്ടമേഷൻ എന്ന കമ്പനിയുടെ ഡയറക്ടറായും യുവതിയെ നിയമിച്ചു. കമ്പനിയുടെ അക്കൗണ്ടിൽ 1.58 കോടി രൂപ എൻഐഎ കണ്ടെത്തിയിരുന്നു. അംബാനിയുടെ വസതിക്കു ബോംബ് ഭീഷണിയുയർത്തുകയും, സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ  മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത കേസിൽ എൻഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ വാസെയെ മഹാരാഷ്ട്ര പൊലീസ് സർവീസിൽനിന്നു പുറത്താക്കി.

English Summary :Mystery woman with Waze an ‘escort’, her statement part of NIA chargesheet

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com