ADVERTISEMENT

തിരുവനന്തപുരം ∙ 2ജി സ്‌പെക്ട്രം കേസില്‍ അന്നത്തെ സിഎജി വിനോദ് റായ് ക്ഷമാപണം നടത്തിയതോടെ രണ്ടാം യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് പുറത്തുവന്നതെന്ന് മുൻ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ ആരോപണം ഉന്നയിച്ച ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിനോദ് റായിയും രാജ്യത്തോട് മാപ്പ് പറയണമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

‘1.76 ലക്ഷം കോടി രൂപയുടെ അഴിമതി ഉണ്ടായി എന്നായിരുന്നു ആരോപണം. അന്ന് ഗൂഢാലോചനയില്‍ പങ്കെടുത്തവരെല്ലാം ഇപ്പോൾ ഉന്നതപദവിയിലാണ്. ഇതിലൂടെതന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. വിനോദ് റായ് കേന്ദ്രമന്ത്രിയുടെ പദവിയുള്ള ബാങ്കിങ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി. ജനറല്‍ വി.കെ.സിങ് രണ്ടു തവണ ബിജെപി എംപിയും 7 വര്‍ഷമായി കേന്ദ്രമന്ത്രിയുമാണ്.

കിരണ്‍ ബേദിയെ പുതുച്ചേരി ഗവര്‍ണറാക്കി. ബാബാ രാംദേവ് സഹസ്രകോടികളുടെ സംരംഭകനായി. നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് സൗജന്യനിരക്കില്‍ ഭൂമി ലഭിച്ചു. അണ്ണാ ഹസാരെ, മോദിക്കെതിരെ ശബ്ദിക്കാതെ നിശബ്ദനായി കഴിയുന്നു. അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായപ്പോള്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. വലിയൊരു ആരോപണം കെട്ടിപ്പൊക്കിയ ഇവരെല്ലാം നേട്ടങ്ങള്‍ കൊയ്തപ്പോള്‍, ടെലികോം മേഖലയില്‍ ഇന്ത്യയുടെ കുതിപ്പാണ് നിലച്ചത്.’–സൽമാൻ ഖുർഷിദ് പറഞ്ഞു.

2ജി സ്‌പെക്ട്രം കേസിലെ കുറ്റപത്രം ആസൂത്രിതമായിരുന്നുവെന്നാണ് സ്‌പെഷല്‍ ജഡ്ജി ഒ.പി.സൈനി വിശേഷിപ്പിച്ചതെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.

English Summary: Vinod Rai, PM, others, must apologise on 2G spectrum issue, says Salman Khurshid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com