‘മേലോട്ട് നോക്കിയാൽ ആകാശം, കീഴെ ഭൂമി’; പുറത്തിറങ്ങിയാൽ ഹമീദ് കൊല്ലും: മൂത്തമകൻ

Mail This Article
തൊടുപുഴ ∙ ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ഹമീദ് പുറത്തിറങ്ങുന്നതു ഭീഷണിയാണെന്നു മൂത്തമകന്‍ ഷാജി. പിതാവ് പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും കൊല്ലും. മക്കളെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നു പലരുടെയടുത്തും പിതാവ് പറഞ്ഞതായി അറിയാം. യാതൊരു നിയമസഹായവും നല്‍കില്ല. ഹമീദ് പുറത്തിറങ്ങാതിരിക്കാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്നും ഷാജി പറഞ്ഞു.
‘എനിക്കൊന്നും നഷ്ട്ടപ്പെടാനില്ല. മേലോട്ട് നോക്കിയാൽ ആകാശം, കീഴെ നോക്കിയാൽ ഭൂമി. ഞാനവരെ തീർക്കും’ എന്നാണു ബന്ധുക്കളോടും നാട്ടുകാരോടും ഹമീദ് പ്രഖ്യാപിച്ചിരുന്നത്. ജയിലിൽനിന്നു പുറത്തിറങ്ങിയാൽ, ഫൈസലിനെയും കുടുംബത്തെയും ചെയ്തതുപോലെ ഞങ്ങളെയും കൊലപ്പെടുത്തുമെന്നു 100 ശതമാനം വിശ്വസിക്കുന്നു– ഷാജിയുടെ വാക്കുകൾ.
സ്വത്തു തർക്കത്തിന്റെ പേരിൽ മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇടുക്കി ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദ് മക്കാർ (79). ഇയാളുടെ മകൻ മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെയാണു കൊലപ്പെടുത്തിയത്. ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്നു ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിരുന്നു.
English Summary: Idukki Cheenikuzhi Murder: Accused Hameed may kill us says elder son