ADVERTISEMENT

കിൻഷാസ∙ കനത്ത മഴയിൽ തകർന്ന സ്വർണഖനിയിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തെടുക്കുന്ന സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു മേഖലയിലാണു സംഭവം. മൺകൂനയിൽനിന്നു തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതാണ് വിഡിയോ. തുടർന്ന് ഇവരുടെ ആഹ്ലാദ പ്രകടനങ്ങളും വിഡിയോയിൽനിന്ന് അറിയാം. മണ്ണിനടയിൽനിന്ന് ഇത്തരത്തിൽ ഒൻപത് തൊഴിലാളികളെയാണു രക്ഷപ്പെടുത്തിയതെന്നാണു റിപ്പോർട്ട്. 

രണ്ടുപേർ മൺകൂനയുടെ ചെരുവിലിരുന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതും മറ്റുള്ളവർ ചുറ്റും കൂടി നിൽക്കുന്നതുമാണു വിഡിയോയിൽ കാണുന്നത്. കൂനയായി കിടക്കുന്ന മണ്ണ് കൈ കൊണ്ടും ചില ഉപകരണങ്ങളും ഉപയോഗിച്ചു കുഴിച്ച് അതിനുള്ളിൽനിന്ന് ആളുകളെ പുറത്തെടുക്കുകയാണ്. ഇതിനിടയിൽ മുകളിൽനിന്നു താഴേക്കു മണ്ണ് വീഴുന്നതും കുഴി വീണ്ടും അടയുന്നതും കാണാം. ഓരോരുത്തരെയായി പുറത്തെത്തിക്കുന്നതിൽ ചുറ്റും നിൽക്കുന്നവർ ആഹ്ലാദിക്കുന്നതും വിഡിയോയിൽ കാണാം. 

മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്തരത്തിൽ ഖനി അപകടങ്ങൾ സാധാരണയാണ്. സുരക്ഷാ നടപടികളിലെ പാളിച്ചകളും മികച്ച സാമഗ്രികളുടെ കുറവുമാണ് ഇത്തരത്തിൽ അപകടങ്ങളിലേക്കു നയിക്കുന്നതെന്നാണു റിപ്പോർട്ട്. 

English Summary: Video Shows Miners 'Pop Out' Of Collapsed Gold Mine, All Rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com