താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Mail This Article
താമരശേരി∙ താമരശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടിയെ (50) കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു തവണ ഗ്രാമ പഞ്ചായത്ത് അംഗമായും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, താമരശ്ശേരി അര്‍ബന്‍ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതനായ കൊല്ലരുകണ്ടി അസൈനാരാണ് ഭർത്താവ്. മക്കളില്ലാത്ത ഇവര്‍ മാതാവിനോടൊപ്പം താമസിച്ചിവരികയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്.
English Summary: Thamarassery Grama Panchayath Former President Found Dead In The Well