ADVERTISEMENT

ചെന്നൈ ∙ വിമാനത്താവളത്തിലെ വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരമ്പല്ലൂർ സ്വദേശി ഇളവരശൻ (45) ആണ് പിടിയിലായത്. നിർമാണത്തൊഴിലാളിയായ ഇയാൾ സിംഗപ്പൂരിലേക്കു പോകാൻ എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്ക് ചെയ്ത ടിക്കറ്റുമായാണ് വിമാനത്താവളത്തിലെത്തിയത്.

മദ്യലഹരിയിലായിരുന്ന ഇളവരശൻ വിമാനത്തിൽ കയറുന്നതിൽ നിന്നു തടഞ്ഞ വിമാനക്കമ്പനി ജീവനക്കാർ, ഇയാളുടെ ടിക്കറ്റ് റദ്ദാക്കി.  ഇതേത്തുടർന്ന് ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ട ഇയാൾ തിരികെ പോകാനായി വിമാനത്താവളത്തിനു പുറത്തേക്കു നടക്കുന്നതിനിടെ സമീപത്തുകൂടി കടന്നുപോയ എയർ ഇന്ത്യ ജീവനക്കാരിയെ കടന്നു പിടിക്കുകയായിരുന്നു. 

യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇളവരശനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. വനിതകൾക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമമടക്കം വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Passenger Arrested for misbehaving with female staff at Chennai Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com