രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഗണേഷിന്റെ വീട്ടിലെത്തി അക്ഷതം കൈമാറി ആർഎസ്എസ് നേതാക്കൾ
Mail This Article
×
കൊല്ലം∙ അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ വീട്ടിലെത്തി സന്ദർശിച്ച് ആര്‍.എസ്.എസ്. നേതാക്കള്‍. പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കി. കേരളത്തിലെ എല്ലാ വീടുകളിലേക്കും അക്ഷതം എത്തിക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് പ്രവർത്തകർ ഗണേഷ് കുമാറിന്റെ വീട്ടിലും എത്തിയത്
പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തിയത്.
English Summary:
RSS Invited Transport Minister K.B. Ganesh Kumar To The Inauguration Ceremony Of Ayodhya Ram Temple
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.