16, 17 തീയതികളിൽ പ്രധാനമന്ത്രി കേരളത്തിൽ; ജനങ്ങളോടുള്ള കരുതലും താൽപര്യവുമാണ് മോദിക്ക് പ്രധാനം: കെ.സുരേന്ദ്രൻ

Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവത്സരത്തിലെ രണ്ടാം സന്ദർശനത്തിന് കേരളത്തിൽ 16, 17 തീയതികളിൽ എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. 16ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹത്തിന് ബിജെപി പ്രവർത്തർ സ്വീകരണം നൽകും. തുടർന്ന് റോഡ് ഷോയുണ്ടാകും. 17ന് രാവിലെ ഗുരുവായൂരിലെത്തുന്ന നരേന്ദ്ര മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സമൂഹവിവാഹത്തിലും പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ പാർട്ടിയുടെ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തിലും പങ്കെടുക്കും.
‘‘കേരളത്തിന്റെ വികസനത്തിന് ആവശ്യമായ മോദിയുടെ ഉറപ്പ് കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കേരളം ഒന്നടങ്കം പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമൊരുക്കും. കേരളത്തിലെ ജനങ്ങളോടുള്ള കരുതലും താൽപര്യവുമാണ് മോദിക്ക് പ്രധാനം. മോദിയുടെ ഗ്യാരണ്ടിയാവും ഇനി കേരളം ചർച്ച ചെയ്യുക’’ –കെ.സുരേന്ദ്രൻ പറഞ്ഞു.