ADVERTISEMENT

കൊച്ചി∙ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസിലാണ് ചോദ്യം ചെയ്യൽ. ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി നടപടി. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്.

ഈ കേസിൽ ആദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഇ.ഡി കണ്ടെത്തിയിരുന്നു.  ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ബുധനാഴ്ച രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ ബിനീഷ് കോടിയേരിക്ക് എതിരെയുള്ള വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ 2020ൽ ലഹരിക്കേസിൽ എൻസിബി അറസ്റ്റ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബെനാമിയാണ് അനൂപ് എന്നാണ് ഇ.ഡി ആരോപണം. 

English Summary:

ED Questioning Bineesh Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com