ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, മകൾ സുരണ്യ അയ്യർ എന്നിവർ താമസം മാറണമെന്ന് ആവശ്യപ്പെട്ട് ജംങ്പുര എക്സ്‌റ്റൻഷൻ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കെ‌തിരെ സുരണ്യ അയ്യർ ഉപവാസം നടത്തിയിരുന്നു. ഇതുമൂലം മതവികാരം വ്രണപ്പെട്ടു എന്നു കോളനിയിലെ മറ്റു താമസക്കാർ പരാതിപ്പെട്ടതായി മണിശങ്കർ അയ്യർക്ക് അയച്ച കത്തിൽ അസോസിയേഷൻ പ്രസിഡന്റ് കപിൽ കക്കർ വ്യക്തമാക്കി. 

മകളുടെ നടപടിയെ അനുകൂലിക്കുന്നില്ലെങ്കിൽ ഉപവാസത്തെ അപലപിക്കാൻ മണിശങ്കർ അയ്യർ തയാറാകണം. ഒരുക്കമല്ലെങ്കിൽ ഇരുവരും കോളനിയിൽനിന്നു താമസം മാറണമെന്നാണ് കത്തിലെ ആവശ്യം. എന്നാൽ, കത്തിൽ പറയുന്ന കോളനിയിലല്ല താമസിക്കുന്നതെന്നു സമൂഹ മാധ്യമത്തിലൂടെ സുരണ്യ അയ്യർ പ്രതികരിച്ചു. മാധ്യമങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അയോധ്യ വിഷയത്തിൽ ദുഃഖം പ്രകടിപ്പിക്കാനാണു സ്വന്തം വീട്ടിൽ ഉപവസിച്ചതെന്നും അവർ വ്യക്തമാക്കി.

റസിഡന്റ്സ് അസോസിയേഷൻ നോട്ടിസ് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർക്കുള്ള സന്ദേശമാണെന്ന് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ എക്സില്‍ കുറിച്ചു. 

English Summary:

"Kindly Move Out": Mani Shankar Aiyar, Daughter Told After Ram Temple Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com