ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പ്: കോൺഗ്രസിനെ തഴഞ്ഞ് ആർജെഡി
Mail This Article
×
പട്ന∙ ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റ് നിഷേധിച്ചതു കോൺഗ്രസിനു തിരിച്ചടിയായി. മഹാസഖ്യം മൽസരിക്കുന്ന അഞ്ചു സീറ്റുകളിൽ ആർജെഡി നാലു സീറ്റുകളിലും സിപിഐ (എംഎൽ) ഒരു സീറ്റിലും മൽസരിക്കും. കോൺഗ്രസ് ഒരു സീറ്റു പ്രതീക്ഷിച്ചിരുന്നെങ്കിലും ആർജെഡി ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ആർജെഡി സ്ഥാനാർഥികളായി റാബ്റി ദേവി, അബ്ദുൽ ബാരി സിദ്ദിഖി, ഊർമിള ഠാക്കൂർ, സഈദ് ഫൈസൽ എന്നിവരും സിപിഐ (എംഎൽ) സ്ഥാനാർഥിയായി ശശി യാദവും മൽസരിക്കും. ലെജിസ്‌ലേറ്റിവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 21നു നടക്കും. നിലവിലെ അംഗബലമനുസരിച്ച് എൻഡിഎയ്ക്ക് ആറും മഹാസഖ്യത്തിന് അഞ്ചും സീറ്റുകളാകും ലഭിക്കുക.
English Summary:
Bihar MLC Election: RJD releases list of 4 candidates including Rabri Devi, Abdul Bari Siddiqui
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.