ADVERTISEMENT

ന്യൂഡൽഹി∙ റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ പിന്നിൽ നിന്നു ചവിട്ടിയത്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (നോർത്ത്) എം.കെ.മീണ പറഞ്ഞു.

സബ് ഇൻ‌സ്പെക്ടർ ആളുകളെ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച പ്രദേശവാസികൾ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ‌് ഉപരോധിച്ചു. പ്രതിഷേധ സ്ഥലത്തെത്തിയ ഡിസിപി സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു.

വെള്ളിയാഴ്ചയായതിനാൽ പള്ളി നിറയെ ആളുണ്ടായിരുന്നതു കൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്ക് നീളുകയായിരുന്നു. അവിടെ നിസ്കാരം നടത്താൻ അനുമതി ഉണ്ടായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. സംഭവസ്ഥലത്ത് കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. നമസ്കാരത്തിനിടെ ആളുകളെ കയ്യേറ്റം ചെയ്ത സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് ഡൽഹി ഘടകം കുറ്റപ്പെടുത്തി.

English Summary:

Delhi police cop suspended for kicking namazis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com