ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

മലപ്പുറം∙ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം മോഷ്ടിച്ചതായി പരാതി. മലപ്പുറം പൊന്നാനിയിലാണ് സംഭവം. അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ അപഹരിച്ചു. സിസിടിവിയും തകർത്തു. പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപത്തെ മണപ്പറമ്പിൽ രാജീവിന്റെ വീട്ടിലാണു മോഷണം നടന്നത്. രാജീവും കുടുംബവും ദുബായിലാണ്. കഴിഞ്ഞ ദിവസമാണ് ഭാര്യ ദുബായിലേക്കു പോയത്. തൊട്ടു പിന്നാലെയാണു കവർച്ച നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കൾ അകത്തു കയറിയെന്നാണ് സൂചന. അതിനു‌ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ തടസ്സപ്പെട്ടിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു വീട് വൃത്തിയാക്കാനായി ജോലിക്കാരി എത്തിയപ്പോഴാണു വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്തതു ശ്രദ്ധയിപ്പെട്ടത്. തുടർന്നു നടന്ന പരിശോധനയിൽ സിസിടിവി തകർത്തതായും കണ്ടു. വീടിനകത്തുണ്ടായിരുന്ന അലമാരയുടെ ലോക്കർ തകർത്ത് ഇതിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവുമാണു കവർന്നത്.

തിരൂർ ഡിവൈഎസ്പി പി.പി.ഷംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടുകോടി രൂപയ്ക്കു മുകളിൽ വില വരുമെന്ന് പൊലീസ് അറിയിച്ചു. പി.നന്ദകുമാർ എംഎൽഎയും വീട്ടിലെത്തി.

English Summary:

350 Pavan Gold Was Stolen from Closed House in Ponnani, Malappuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com