ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയില്‍നിന്നുള്ള രണ്ടു ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ്. ഭീകരവാദവും അശ്ലീലതയും പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവയ്‌ക്കെതിരെയാണ് നടപടി. ഫെബ്രുവരി 26നും മാര്‍ച്ച് 25നും ഇടയിലുള്ള ഒരു മാസത്തിനിടെ 2,12,627 അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ എക്സ് പുറത്തുവിട്ടത്. 

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 1,235 അക്കൗണ്ടുകളാണ് പ്ലാറ്റ്ഫോം നീക്കം ചെയ്തത്. കുട്ടികളുടെ ലൈംഗികത ഉൾക്കൊള്ളുന്ന 183 അക്കൗണ്ടുകളും നീക്കം ചെയ്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരാതി പരിഹാര സംവിധാനങ്ങള്‍ വഴി ഒരു മാസത്തിനിടെ ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് 5,158 പരാതികള്‍ ലഭിച്ചതായിയും എക്സ് പറയുന്നു. പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 86 അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇങ്ങനെ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകൾക്കു ശേഷം പുനഃസ്ഥാപിച്ചു. 

പരാതികളില്‍ 3074 എണ്ണം വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചൂഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു.

English Summary:

X bans over 2 lakh accounts for those violations in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com